Friday, May 29, 2020

അനുശോചനം
എം. പി വീരേന്ദ്രകുമാര്‍
ഊര്‍ജ്ജസ്വലനായ കര്‍മ്മയോഗി - ആര്‍ സഞ്ജയന്‍



ആലപ്പുഴ: മുന്‍ മന്ത്രിയും എംപിയും മാതൃഭൂമി ഡയറക്ടറുമായ എംപി വീരേന്ദ്രകുമാര്‍ എം. പി വീരേന്ദ്രകുമാര്‍ ഊര്‍ജ്ജസ്വലനായ കര്‍മ്മയോഗിയായിരുന്നെന്ന് ഭാരതീയവിചാരകേന്ദ്രം ജോയിന്‍റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. വീരേന്ദ്രകുമാറിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം.

എഴുത്തുകാരൻ, പ്രഭാഷകൻ, രാഷ്ട്രീയ ചിന്തകൻ എന്നീ നിലകളിലെല്ലാം തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള എം.പി വീരേന്ദ്രകുമാർ നമ്മുടെ പൊതുമണ്ഡലത്തിൽ നിറസാന്നിദ്ധ്യമായിരുന്നു. കേരളത്തിൻ്റെ അഭിമാനമായ മാതൃഭൂമിയെന്ന മാധ്യമ സ്ഥാപനത്തിൻ്റെ കാലാനുസൃതമായ വളർച്ചയ്ക്കും വികാസത്തിനും കുശലമായ നേതൃത്വം നൽകിയതും അദ്ദേഹമാണ്. രാഷ്ട്രീയമായ നിലപാടുകൾ തുറന്നു പ്രകടിപ്പിക്കുന്നതിൽ അദ്ദേഹം ഒരിക്കലും മടിച്ചു നിന്നില്ല. അതേ സമയം വ്യക്തിപരമായ ബന്ധങ്ങൾ നിലനിർത്തുന്നതിൽ അദ്ദേഹം കുലീനവും ഉദാരവുമായ ഔന്നത്യം പ്രകടമാക്കിയിരുന്നു. ഊർജസ്വലനായ ആ കർമ്മയോഗിയുടെ വേർപാട് കേരളത്തിന് വലിയ നഷ്ടം തന്നെയാണ് - സഞ്ജയന്‍ ചൂണ്ടിക്കാട്ടി.

എം. പി വീരേന്ദ്രകുമാറിന്‍റെ ദേഹവിയോഗത്തിൽ ഭാരതീയവിചാരകേന്ദ്രം അനുശോചനം രേഖപ്പെടുത്തി.

No comments:

Post a Comment