കൊറോണാനന്തര ഭാരതം ലോക നേതൃത്വത്തിലേക്ക്: ഡോ. എം മോഹൻദാസ്
കോട്ടയം• May 16 | Saturday
കൊറോണ എല്പിച്ച സാമ്പത്തിക ആഘാതത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കുന്നതിനും കാർഷിക വ്യവസായ മേഖലകളുടെ വളർച്ചയിലൂടെ ഭാരതത്തെ സ്വാശ്രയത്തിൽ എത്തിക്കുന്നതിന് ഉതകുന്നതുമാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മേദി പ്രഖ്യാപിച്ച ഉത്തജന പാക്കേജ് എന്ന് ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന അധ്യക്ഷൻ ഡോ: എം മോഹൻദാസ് പറഞ്ഞു.
ഭാരത സർക്കാരിൻ്റെ രണ്ടാം കോവിഡ് പാക്കേജ് ആയ 'ആത്മ നിർഭർ ഭാരത് ' എന്ന വിഷയത്തെ ആസ്പദമാക്കി ഭാരതീയവിചാരകേന്ദ്രം കോട്ടയം ജില്ലയുടെ ആഭിമുഖ്യത്തിൽ വീഡിയോ കോൺഫ്രൻസിലൂടെ നടന്ന ഏകദിന വിചാര സത്രത്തിൽ ആമുഖ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഭാരത സർക്കാരിൻ്റെ പുതിയ പാക്കേജ് ജനങ്ങളുടെ അതി ജീവനത്തിന് സ്വയംപര്യാപ്തയിൽ അധിഷ്ഠിതമായ പാക്കേജാണിതെന്നും മണ്ണിൻ്റെ സമൃദ്ധിയിലും തൊഴിലാളി സംതൃപ്തിയിലും ഊന്നിയുള്ളതുമാണെന്നും പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധൻ ഡോ. സി. വി. ജയമണി അഭിപ്രായപ്പെട്ടു. ലോകത്തെ വികസ്വര രാജ്യങ്ങളിൽ വച്ചു് ഏറ്റവും ഭാവനയുള്ളതും GDP യുടെ 10 ശതമാനം മാറ്റി വച്ചിട്ടുള്ളതും ബൃഹത്തുമായ പാക്കേജും, കാർഷിക രംഗത്തിൻ്റെ സ്വയംപര്യാപ്തയ്കും എല്ലാ വിഭാഗം കർഷകരുടെയും പുരോഗതി ലക്ഷ്യം വച്ചുള്ളതുമാണെന്ന് റിട്ടയേഡ് പ്രിൻസിപ്പലും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ. ഡി രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.
വ്യവസായ മേഖലയ്ക്ക് കരുത്തും ആത്മവിശ്വാസം പകരുന്നതാണ് പുതിയ വായ്യാ പദ്ധതികളും, പലിശ ഇളവുകളും, നികുതി ഘടനയിലെ മാറ്റങ്ങളുമെന്നും രാജ്യപുരോഗതിയിൽ ഇത് പ്രതിഭലിക്കുമെന്നും സീനിയർ ചാർട്ടേഡ് അക്കൗണ്ടൻ്റായ ശ്രി എം.എസ് പദ്മനാഭൻ വിശദീകരിച്ചു.
തുടർന്നു നടന്ന ചർച്ചയിൽ അഡ്വ. നാരായണൻ നമ്പൂതിരി (ബിജെപി), ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ (ബി.എം.എസ്), രഞ്ജിത്ത് കാർത്തികേയൻ( സ്വദേശി ജാഗരൺ) ഭാരതീയവിചാരകേന്ദ്രം സംസ്ഥാന ജനറൽ സെക്രട്ടറി കെ. സി. സുധീർബാബു, സംഘടനാ സെക്രട്ടറി വി. മഹേഷ്, മേഖലാ സംഘടനാ സെക്രട്ടറിപി. സി. സജി, അഡ്വ. സി. എൻ പരമേശ്വരൻ, അനിൽ മങ്കൊമ്പ് എന്നിവർ സംസാരിച്ചു.

നന്നായിട്ടുണ്ട്. ആശംസകൾ
ReplyDelete