Friday, May 29, 2020

അനുശോചനം
എം. പി വീരേന്ദ്രകുമാര്‍
ഊര്‍ജ്ജസ്വലനായ കര്‍മ്മയോഗി - ആര്‍ സഞ്ജയന്‍

ആലപ്പുഴ: മുന്‍ മന്ത്രിയും എംപിയും മാതൃഭൂമി ഡയറക്ടറുമായ എംപി വീരേന്ദ്രകുമാര്‍ എം. പി വീരേന്ദ്രകുമാര്‍ ഊര്‍ജ്ജസ്വലനായ കര്‍മ്മയോഗിയായിരുന്നെന്ന് ഭാരതീയവിചാരകേന്ദ്രം ജോയിന്‍റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. വീരേന്ദ്രകുമാറിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം.

എഴുത്തുകാരൻ, പ്രഭാഷകൻ, രാഷ്ട്രീയ ചിന്തകൻ എന്നീ നിലകളിലെല്ലാം തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള എം.പി വീരേന്ദ്രകുമാർ നമ്മുടെ പൊതുമണ്ഡലത്തിൽ നിറസാന്നിദ്ധ്യമായിരുന്നു. കേരളത്തിൻ്റെ അഭിമാനമായ മാതൃഭൂമിയെന്ന മാധ്യമ സ്ഥാപനത്തിൻ്റെ കാലാനുസൃതമായ വളർച്ചയ്ക്കും വികാസത്തിനും കുശലമായ നേതൃത്വം നൽകിയതും അദ്ദേഹമാണ്. രാഷ്ട്രീയമായ നിലപാടുകൾ തുറന്നു പ്രകടിപ്പിക്കുന്നതിൽ അദ്ദേഹം ഒരിക്കലും മടിച്ചു നിന്നില്ല. അതേ സമയം വ്യക്തിപരമായ ബന്ധങ്ങൾ നിലനിർത്തുന്നതിൽ അദ്ദേഹം കുലീനവും ഉദാരവുമായ ഔന്നത്യം പ്രകടമാക്കിയിരുന്നു. ഊർജസ്വലനായ ആ കർമ്മയോഗിയുടെ വേർപാട് കേരളത്തിന് വലിയ നഷ്ടം തന്നെയാണ് - സഞ്ജയന്‍ ചൂണ്ടിക്കാട്ടി.

എം. പി വീരേന്ദ്രകുമാറിന്‍റെ ദേഹവിയോഗത്തിൽ ഭാരതീയവിചാരകേന്ദ്രം അനുശോചനം രേഖപ്പെടുത്തി.

Saturday, May 16, 2020

കൊറോണാനന്തര ഭാരതം ലോക നേതൃത്വത്തിലേക്ക്: ഡോ. എം മോഹൻദാസ്

കോട്ടയം• May 16 | Saturday
കൊറോണ എല്പിച്ച സാമ്പത്തിക ആഘാതത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കുന്നതിനും കാർഷിക വ്യവസായ മേഖലകളുടെ വളർച്ചയിലൂടെ ഭാരതത്തെ സ്വാശ്രയത്തിൽ എത്തിക്കുന്നതിന് ഉതകുന്നതുമാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മേദി പ്രഖ്യാപിച്ച ഉത്തജന പാക്കേജ് എന്ന് ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന അധ്യക്ഷൻ ഡോ: എം മോഹൻദാസ് പറഞ്ഞു.

ഭാരത സർക്കാരിൻ്റെ രണ്ടാം കോവിഡ് പാക്കേജ് ആയ 'ആത്മ നിർഭർ ഭാരത് ' എന്ന വിഷയത്തെ ആസ്പദമാക്കി ഭാരതീയവിചാരകേന്ദ്രം കോട്ടയം ജില്ലയുടെ ആഭിമുഖ്യത്തിൽ വീഡിയോ കോൺഫ്രൻസിലൂടെ നടന്ന ഏകദിന വിചാര സത്രത്തിൽ ആമുഖ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ഭാരത സർക്കാരിൻ്റെ പുതിയ പാക്കേജ് ജനങ്ങളുടെ അതി ജീവനത്തിന്‌ സ്വയംപര്യാപ്തയിൽ അധിഷ്ഠിതമായ പാക്കേജാണിതെന്നും മണ്ണിൻ്റെ സമൃദ്ധിയിലും തൊഴിലാളി സംതൃപ്തിയിലും ഊന്നിയുള്ളതുമാണെന്നും പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധൻ ഡോ. സി. വി. ജയമണി അഭിപ്രായപ്പെട്ടു. ലോകത്തെ വികസ്വര രാജ്യങ്ങളിൽ വച്ചു് ഏറ്റവും ഭാവനയുള്ളതും GDP യുടെ 10 ശതമാനം മാറ്റി വച്ചിട്ടുള്ളതും ബൃഹത്തുമായ പാക്കേജും, കാർഷിക രംഗത്തിൻ്റെ സ്വയംപര്യാപ്തയ്കും എല്ലാ വിഭാഗം കർഷകരുടെയും പുരോഗതി ലക്ഷ്യം വച്ചുള്ളതുമാണെന്ന് റിട്ടയേഡ് പ്രിൻസിപ്പലും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ. ഡി രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.
വ്യവസായ മേഖലയ്ക്ക് കരുത്തും ആത്മവിശ്വാസം പകരുന്നതാണ് പുതിയ വായ്യാ പദ്ധതികളും, പലിശ ഇളവുകളും, നികുതി ഘടനയിലെ മാറ്റങ്ങളുമെന്നും രാജ്യപുരോഗതിയിൽ ഇത് പ്രതിഭലിക്കുമെന്നും സീനിയർ ചാർട്ടേഡ് അക്കൗണ്ടൻ്റായ ശ്രി എം.എസ് പദ്മനാഭൻ വിശദീകരിച്ചു.

തുടർന്നു നടന്ന ചർച്ചയിൽ അഡ്വ. നാരായണൻ നമ്പൂതിരി (ബിജെപി), ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ (ബി.എം.എസ്), രഞ്ജിത്ത് കാർത്തികേയൻ( സ്വദേശി ജാഗരൺ) ഭാരതീയവിചാരകേന്ദ്രം സംസ്ഥാന ജനറൽ സെക്രട്ടറി കെ. സി. സുധീർബാബു, സംഘടനാ സെക്രട്ടറി വി. മഹേഷ്, മേഖലാ സംഘടനാ സെക്രട്ടറിപി. സി. സജി, അഡ്വ. സി. എൻ പരമേശ്വരൻ, അനിൽ മങ്കൊമ്പ് എന്നിവർ സംസാരിച്ചു.

Friday, May 15, 2020

ഭാരതീയര്‍ പ്രകൃതിയെ ആരാധനാ ഭാവത്തില്‍ കണ്ട് സംരക്ഷിച്ചു: ആര്‍ സഞ്ജയന്‍

തിരുവനന്തപുരം• May 15 |Friday
പ്രകൃതിയെ ആരാധനാ മനോഭാവത്തോടെ കണ്ടുകൊണ്ടാണ് പ്രാചീനഭാരതീയര്‍ പരിസ്ഥിതി സംരക്ഷണത്തിന് രീതിശാസ്ത്രം ചമച്ചതെന്ന് ഭാരതീയവിചാരകേന്ദ്രം ജോ. ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. 

ആരോഗ്യഭാരതത്തിന്‍റെ പുനര്‍നിര്‍മ്മാണം ലക്ഷ്യമാക്കി, ഭവനങ്ങള്‍തോറും ഇടവം ഒന്നിന് ഓഷധിതൈ നടുന്നതിന്‍റെ ഭാഗമായി സംസ്കൃതിഭവനില്‍ തുളസിച്ചെടി നട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതിയെ ദോഹനം ചെയ്യുക എന്നതായിരുന്നു ഭാരതത്തിന്‍റെ കാഴ്ചപ്പാട്. പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഓരോരുത്തരും ബാദ്ധ്യസ്ഥരാകും വിധം ജീവിതത്തെ പ്രകൃതിയുമായി പൗരസ്ത്യര്‍ ബന്ധിപ്പിച്ചു. ജന്മ നക്ഷത്രവും വൃക്ഷാരാധനയും ഇതിന്‍റെ സൂചനയാണ് നല്‍കുന്നത്. ഇത്തരം ചില സങ്കല്പങ്ങളിലൂടെ ചാക്രികമായി പക്ഷിമൃഗാദികളും വൃക്ഷലതാതികളും മനുഷ്യനാല്‍ പരിപാലിക്കപ്പെടുകയും, പാരസ്പര്യത്തിലൂടെ പ്രകൃതിയുടെ സന്തുലനം നിലനിര്‍ത്തിപ്പോരുകയും ചെയ്തു. അക്കാലത്തെ പ്രായോഗിക ശാസ്ത്രമായിരുന്നു ഇത്തരം വ്യവസ്ഥകള്‍. പ്രകൃതിയെ ഈശ്വരനായി കാണുകയെന്നതും ഇതിന്‍റെ ഭാഗമാണ്. പ്രകൃതിമാത്രമല്ല, മനുഷ്യപ്രകൃതിയും ഇതിലൂടെ ആദരിക്കപ്പെടുകയും പവിത്രീകരിക്കപ്പെടുകയും ചെയ്തു- അദ്ദേഹം പറഞ്ഞു.

എന്നാല്‍, പ്രകൃതിയെ ചൂഷണം ചെയ്ത് ആവുന്നത്ര പുരോഗമിക്കുക എന്നതായിരുന്നു ആധുനികവത്കരണത്തിന്‍റെ മറവില്‍ പാശ്ചാത്യമനുഷ്യന്‍ ചെയ്തുകൂട്ടിയത്. ഈ ലോകഗോളവും അതിലുളളതുമെല്ലാം മനുഷ്യന്‍റെ ഉപഭോഗത്തിനുവേണ്ടിയുളളതാണെന്നായിരുന്നു അവരുടെ വീക്ഷണം. പിന്നീട് പാശ്ചാത്യ വിദ്യാഭ്യാസം സിദ്ധിച്ച പൗരസ്ത്യരും, ഇതര ജനങ്ങളും അവരെ അനുകരിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രകൃതിയുടെയും ആഗളതലത്തില്‍ മനുഷ്യവംശത്തിന്‍റെയും നില പരുങ്ങലിലായി - അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങില്‍, ഭാരതീയവിചാരകേന്ദ്രം അക്കാദമിക് ഡയറക്ടര്‍ ഡോ. മധുസൂദനന്‍പിളള, സംസ്ഥാന സംഘടനാസെക്രട്ടറി വി. മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Thursday, May 14, 2020

കോവിഡ് പരിശോധനാ കിറ്റുകൾ 
കൈമാറി

കായംകുളം: പത്തിയൂർ ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍
കോവിഡ് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരുലക്ഷത്തി എഴുപതിനായിരം രൂപ വിലയുള്ള 100 ആധുനിക കോവിഡ് പരിശോധനാ കിറ്റുകൾ ആലപ്പുഴ വൈറോളജി ലാബ് ഡയറക്ടർ ഡോ. എ. പി. സുഗുണന് ബാങ്ക് പ്രസിഡന്‍റ് ബിനു തച്ചടി കൈമാറി.

വൈസ് പ്രസിഡന്റ് ശ്രീ. എൻ. സദാനന്ദൻ, മാനേജിംഗ് ഡയറക്ടർ ശ്രീ. എസ്. അബ്ദുൽ ലത്തീഫ്, ഡയറക്ടർ ശ്രീ. കെ. സത്യജിത്ത് എന്നിവർ പങ്കെടുത്തു.