ലീഫ് വിംഗ്സ് യൂട്യൂബ് ചാനല്‍ പേജും ബാനര്‍ ലോഞ്ചിംഗും കായംകുളം എഎല്‍എ യു. പ്രതിഭ നിര്‍വഹിച്ചു.
കായംകുളം: നൂറു ചരിത്ര പുസ്തകങ്ങൾ വായിക്കുന്നതിന് തുല്ല്യമാണ് ഒരു ചരിത്ര സ്മാരകം തേടിയുള്ള യാത്രയെന്ന് യു. പ്രതിഭ എംഎല്‍എ പറഞ്ഞു.
നാടിന്‍റെ ചരിത്രവും സംസ്കാരവും പൈതൃകവും കലയും രുചിയറിവുകളും തേടിയുളള യാത്രകളുടെ ആവിഷ്കാരമായ ലീഫ് വിംഗ്സ് ചാനലിന്‍റെ ഫേസ്ബുക്ക് പേജും ബാനര്‍ ലോഞ്ചിംഗും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ.
കൊഴിഞ്ഞു പോയ കാലത്തിനെ കെട്ടുകഥകളുടെയും ഐതീഹ്യങ്ങളുടേയും കടുത്ത ചായക്കൂട്ടുകളിൽ നിന്നും വേര്‍തിരിച്ചറിയാൻ ഇത്തരം യാത്രകള്‍ സഹായകമാകും. തനത് കലാരൂപങ്ങളേ കണ്ടറിയാനും, മഹാരഥൻമാരുടെ കാൽപാടുകളേ പിൻതുടരാനും വരും തലമുറക്ക് വഴികാട്ടിയാകാനും യാത്രികര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അല്‍ബറൂനി, പെരിപ്ലസ് തുടങ്ങി നൂറുകണക്കിനുളള യാത്രികരുടെ സഞ്ചാരക്കുറിപ്പുകളാണ് നമ്മുടെ ഭൂതകാലത്തെക്കുറിച്ച് ആവോളം അറിവുകള്‍ പകര്‍ന്ന് നല്‍കിയത് - അവര്‍ പറഞ്ഞു.
അഡ്വ. ഒ ഹാരിസ്, അഡ്വ അമല്‍ രാജ്, കര്‍ണ്ണന്‍ പി, അനീഷ് മോഹന്‍ തമ്പി, ശ്രീജിത് ജി നായര്‍, ഹരികുമാര്‍ ഇളയിടത്ത് വിവിധകലാലയങ്ങളിലെ വിദ്ധ്യാര്‍ത്ഥികളായ പാര്‍വ്വതി, ഹര്‍ഷ, ലക്ഷ്മി, അര്‍ജ്ജുന്‍ എന്നിവര്‍ പങ്കെടുത്തു.

No comments:
Post a Comment